പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

Webdunia
വെള്ളി, 19 ജൂണ്‍ 2020 (17:02 IST)
കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപ്പെടാനാവില്ലെന്ന് സുപ്രീം കോടതി.സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
 
അതേസമയം കൊവിഡ് നെഗറ്റീവ് നിബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article