പ്രവാസികൾക്ക് അതിഥി തൊഴിലാളികൾക്ക് നൽകുന്ന സംരക്ഷണം നൽകാനാവില്ലെന്ന് സർക്കാർ

വെള്ളി, 19 ജൂണ്‍ 2020 (12:20 IST)
പ്രവാസികൾക്ക് അതിഥി തൊഴിലാളികൾക്ക് നൽകുന്ന സംരക്ഷണം നൽകാനാവില്ലെന്ന് സർക്കാർ.നോര്‍ക്ക സെക്രട്ടറി കെ. ഇളങ്കോവന്‍ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. 
 
പ്രവാസികളെ അതിഥി തൊഴിലാളികളെന്ന നിലയിൽ പരിഗണിക്കാൻ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടാണ് നോര്‍ക്ക സെക്രട്ടറി സര്‍ക്കാരിനുവേണ്ടി ഉത്തരവ് ഇറക്കിയത്.പ്രവാസികളും കുടിയേറ്റ തൊഴിലാളികളും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ടെന്നും ഉത്തരവിൽ പറയുന്നു.
 
അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിന് എതിരെയുള്ള ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പരിശോധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍