തൊഴിൽ പ്രതിസന്ധിയിൽപെട്ട് സൗദി അറേബ്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളായ എല്ലാ മലയാളികളുടെയും യാത്രാച്ചെലവുകൾ മുഴുവൻ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലും മുംബൈയിലുമത്തെുന്നവര്‍ക്ക് കേരളത്തില്‍ എത്താനുളളതടക്കം മുഴുവന്‍ വിമാന യാത്രച്ചെലവും നൽകും. ഇതുമായി ബന്ധപ്പെട്ട അധികൃതർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
ഡൽഹിയിലെത്തെിയ പ്രവാസികളായ മലയാളികള്‍ ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങട്ടേയെന്നുവരെ സര്‍ക്കാര്‍ നേരത്തേ നിലപാട് കൈക്കൊണ്ടിരുന്നു. വിവിധ തുറകളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യാത്രച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയാറായത്.