ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും; മദ്യവില്‍പ്പനയും ഇല്ല

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (08:48 IST)
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊലീസ് പരിശോധന കര്‍ശനമാക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയും അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. ടി.പി.ആര്‍. എട്ട് ശതമാനത്തില്‍ കുറവുള്ള പ്രദേശങ്ങളിലും ശനിയും ഞായറും സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article