തലേന്ന് രാത്രി എനിക്കൊപ്പമുണ്ടായിരുന്ന എംഎല്‍എമാര്‍ പിറ്റേന്ന് രാവിലെ എന്നെ തള്ളിപ്പറഞ്ഞു; ചെന്നിത്തലയുടെ വേദനകള്‍

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (08:36 IST)
പാര്‍ട്ടിയില്‍ നിന്ന് തനിക്ക് പിന്തുണ കിട്ടിയില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. തനിക്കൊപ്പം നിന്നിരുന്നവര്‍ പോലും മറുകണ്ടം ചാടിയെന്ന് പറയുകയാണ് ചെന്നിത്തല. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല തന്റെ വേദനകള്‍ പങ്കുവച്ചത്. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
'ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്പോള്‍ ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍, തലേന്ന് രാത്രിവരെ എന്നോടൊപ്പമാണെന്ന് പറഞ്ഞ ചില എംഎല്‍എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറയുകയായിരുന്നു. അതെന്നെ ഞെട്ടിച്ചു. ഞാന്‍ കൈപിടിച്ച് വളര്‍ത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ചില ഘടകകക്ഷികളെ പോലും പിണക്കിയിട്ടും സീറ്റ് നല്‍കിയവരും അതില്‍ ഉണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. എന്നോടൊപ്പമാണെന്ന് എന്നെ വിശ്വസിപ്പിക്കുകയും ഹൈക്കമാന്‍ഡിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസവഞ്ചനയാണ്,' ചെന്നിത്തല പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article