മിസോറിയിലെ ക്ലേട്ടണിലുള്ള കുടുംബവീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സാം ഓള്‍ട്ട്മാന് 12 വയസ്സും തനിക്ക് 3 വയസും പ്രായമുള്ളപ്പോള്‍ ആരംഭിച്ച പീഡനം 11 വയസ്സ് വരെ തുടര്‍ന്നു. ആഴ്ചയില്‍ നിരവധി തവണ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. ഓറല്‍ സെക്‌സിലാണ് തുടങ്ങിയത്. ഇത് തനിക്ക് കടുത്ത വിഷാദവും മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി സാം ഓള്‍ട്ട്മാന്റെ സഹോദരി പരാതിയില്‍ പറയുന്നു. അതേസമയം മാനസിക പ്രശ്‌നങ്ങളാണ് സഹോദരിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സാം ഓള്‍ട്ട്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.