ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അഭിറാം മനോഹർ

വ്യാഴം, 19 ഡിസം‌ബര്‍ 2024 (18:19 IST)
ഓപ്പണ്‍ എ ഐ അവതരിപ്പിച്ച ചാറ്റ് ജിപിടി ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നായിരുന്നു. എ ഐ മോഡലായ ചാറ്റ് ജിപിടിക്ക് ആദ്യം ഭാഷ തിരിച്ചറിയാനും മറുപടി നല്‍കാനുമുള്ള കഴിവ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ സ്വാഭാവികമായി സ്വന്തം ശബ്ദത്തില്‍ മറുപടി നല്‍കാനുള്ള കഴിവ് കൂടി എ ഐ മോഡലിനുണ്ട്. കൂടാതെ വാട്‌സാപ്പിലും ചാറ്റ്ജിപിടിയുമായി ചാറ്റ് ചെയ്യാനാകും.
 
ഇപ്പോഴിതാ ഫോണുകളില്‍ നിന്നും ചാറ്റ് ജിപിടിയുമായി നേരിട്ട് സംസാരിക്കാനുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. +1 1800 242 8478 എന്ന നമ്പറില്‍ വിളിച്ചാല്‍ ചാറ്റ്ജിപിടിയുമായി സംസാരിക്കാനാവും. ചാറ്റ് ജിപിടി ആപ്പിലൂടെയല്ലാതെ ലാന്റ് ഫോണില്‍ നിന്നും സാധാരണ ഫീച്ചര്‍ ഫോണുകളില്‍ നിന്നും ഈ നമ്പറിലേക്ക് വിളിക്കാം. നിലവില്‍ യുഎസിലും കാനഡയിലും മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. പ്രതിമാസം 15 മിനിറ്റ് വരെയാണ് ഇങ്ങനെ സംസാരിക്കാനാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍