ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന് വധഭീഷണി. അഭിഭാഷകന് ഭീഷണി ഉയര്‍ന്നത് ഗൌരവത്തോടെ കാണുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മുഹമ്മദ് നൌഷാദ് ഖാനിന് ഭീഷണി - ഫോണ്‍ വഴിയും മെയില്‍ വഴിയുമാണ് ഭീഷണിസന്ദേശം വന്നത്.
ഈ പ്രശ്നം ഗൌരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ജനുവരി 18നു തന്നെ ഈ കേസ് പരിഗണിക്കും.
അഭിഭാഷകര്‍ പിന്മാറിയാലും അമിക്കസ് ക്യൂറിയെ വെച്ച് കേസ് നടത്തുമെന്നും കോടതി വ്യക്തമാക്കി.