ഹലാൽ കാർഡ് നീക്കണമെന്ന് ഭീഷണി, ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു അറസ്റ്റിൽ

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (17:37 IST)
ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു അറസ്റ്റിൽ. ഹലാൽ സ്റ്റിക്കർ നീക്കണമെന്ന് ആവശ്യപ്പെട്ട് പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
മതവികാരം വൃണപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ കേസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article