പണം വച്ച് ചീട്ടുകളിച്ച എസ്.ഐ പോലീസ് പിടിയിലായി

എ കെ ജെ അയ്യര്‍
ബുധന്‍, 15 ഡിസം‌ബര്‍ 2021 (16:16 IST)
കോഴിക്കോട്: പണം വച്ച് ചീട്ടുകളിച്ച പോലീസ് എസ്.ഐ പോലീസ് പിടിയിലായി. കോഴിക്കോട്ടെ കക്കോടിക്ക് സമീപത്തു രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. കോഴിക്കോട് സിറ്റി പോലീസ് ഗ്രെയ് ഡ് എസ്.ഐ വിനോദാണ് അറസ്റ്റിലായത്.

കോഴിക്കോട് കാക്കൂർ പൊലീസാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ വിനോദിനെതിരെ വകുപ്പ് തല നടപടിക്ക് റൂറൽ എസ്.പി ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article