എസ്‌ഐയെ മര്‍ദ്ദിച്ചതിന് വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

വ്യാഴം, 24 ജൂണ്‍ 2021 (13:03 IST)
കക്കോടി: ഒരു കേസ് അന്വേഷിക്കാനായി വീട്ടിലെത്തിയ പോലീസ് എസ്.ഐ യെ വീട്ടമ്മ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കക്കോടി കൂടത്തുമ്പോയില്‍ ഷാരിയേക്കാള്‍ ബിന്ദു എന്ന 36 കാരിയെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ മാസം മുപ്പതാം തീയതി വൈകിട്ട് കക്കോടി ബസാറിലെ അടിപിടിക്കേസുമായി ബന്ധപ്പെട്ടു ബിന്ദുവിന്റെ മകന്‍ അര്‍ജുനെതിരെ നോട്ടീസ് നല്‍കാന്‍ എത്തിയ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ സജീവ് കുമാര്‍ കഴിഞ്ഞ ദിവസം രാവിലെ ബിന്ദുവിന്റെ വീട്ടിലെത്തി. ബിന്ദുവിന്റെ മകന്‍ അര്ജുനന് അടിപിടി കേസില്‍ പരുക്കേറ്റിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.
 
എന്നാല്‍ ചികിത്സ കഴിഞ്ഞെത്തിയ അര്‍ജുനന്റെ മൊഴി രേഖപ്പെടുത്താനും നോട്ടീസ് നല്‍കാനുമാണ് എസ്.ഐ എത്തിയത്. നോട്ടീസ് നല്‍കിയ ശേഷം നോട്ടീസ് കിട്ടി എന്ന് രേഖപ്പെടുത്തി ഒപ്പുവയ്പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് കഴിഞ്ഞു ബിന്ദുവുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ബിന്ദുവും മറ്റൊരു സ്ത്രീയും തന്നോട് അശ്ലീലം പറയുകയും നെഞ്ചത്ത് ഇറ്റിച്ചതായും എസ്.ഐ എലത്തൂര്‍ പോലീസില്‍ മൊഴി നല്‍കി. 
 
എന്നാല്‍ ബിന്ദു എന്തിനാണ് തന്റെ മകനെ കൊണ്ട് ഒപ്പിടുവിപ്പിച്ചതെന്നും ഇതിനു രേഖ നല്‍കിയില്ലെന്നും ചോദിച്ചപ്പോള്‍ എസ്.ഐ ബിന്ദുവിനോട് മോശമായി പെരുമാറി എന്നും ബിന്ദുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
 
ഇതിനൊപ്പം ബിന്ദുവിന്റെ വസ്ത്രം എസ്.ഐ കീറിയെന്നു പറഞ്ഞതിന് വസ്ത്രം ബിന്ദു സ്വയം കീറിയതാണെന്നും പോലീസ് പറയുന്നു. സംഭവത്തിനൊടുവില്‍ ബിന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍