ഓൺലൈൻ റമ്മിക്ക് വിലക്കില്ല, സർക്കാർ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (20:34 IST)
സംസ്ഥാനത്ത് ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സർക്കാർ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ ഗെയ്‌മിങ് കമ്പനികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓൺലൈൻ ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
 
കേരള ഗെയിമിങ് ആക്‌ടിന്റെ പരിധിയിൽ ഓൺലൈൻ റമ്മി കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ ഓൺലൈൻ ഗെയിമിങിനെ നിയമവിരുദ്ധ ഗെയിമുകളിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഓൺലൈൻ ഗെയിമിങ് കമ്പനികൾ ചൂണ്ടികാട്ടി.
 
വിവിധ സുപ്രീം കോടതി വിധികൾ ചൂണ്ടികാണിച്ചാണ് ഹൈക്കോടതി കമ്പനികളുടെ ഹർജി അനുവദിച്ചത്. ഓൺലൈൻ റമ്മി കളിച്ചത് വഴി പണം നഷ്ടപ്പെട്ട് ആളുകൾ ആത്മഹത്യ ചെയ്‌തതിനെ തുടർന്നായിരുന്നു നിരോധനമേർപ്പെടുത്തിയതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍