ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം: 6 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 19 ഫെബ്രുവരി 2022 (12:40 IST)
തൃക്കുന്നപ്പുഴ: ആർ.എസ്.എസ് പ്രവർത്തകൻ ശരത് ചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ആറ് പേരെ പോലീസ് അറസ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വാര്യംകാട് ശരത് ഭവനത്തിൽ ചന്ദ്രൻ - സുനിത ദമ്പതികളുടെ മകൻ അക്കു എന്ന ശരത് ചന്ദ്രൻ (26) ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് വെട്ടേറ്റു മരിച്ചത്.

തൃക്കുന്നപ്പുഴ വലിയപറമ്പ് നിശാ നിവാസിൽ കിഷോർ, ഇരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ്, കുമാരപുരം പൊത്ത പള്ളി പീടികയിൽ ടോം തോമസ്, പോത്താപ്പള്ളി കാട്ടൂർ വീട്ടിൽ സുരുതി വിഷ്ണു, താമല്ലാക്കൽ പടന്നയിൽ കിഴക്കേതിൽ ശിവകുമാർ എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മനോജിനും (25) വെട്ടേറ്റു ചികിത്സയിലാണ്. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുമാരപുരം കാറ്റിൽ മാർക്കറ്റ് കരിപ്പൂത്തറ ജംഗ്‌ഷന്‌ സമീപത്തായിരുന്നു സംഭവം.

വയറ്റിൽ കുത്തേറ്റു വീണ ശരത്തിനെയും മനോജിനെയും സുഹൃത്തുക്കൾ ബൈക്കിൽ ഇരുത്തിയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. എന്നാൽ അപ്പോഴേക്കും ശരത് മരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article