പിണക്കം മാറ്റാന്‍ ആഭിചാരക്രിയയ്ക്ക് ശ്രമിച്ചു; വീട്ടിലെത്തിയാൽ വെള്ളം കുടിക്കും, ഭർത്താവിന്റെ ശീലം മുതലെടുത്തു; ജോളിയുടെ അതിവിദഗ്ധ പ്ലാനിങ്

തുമ്പി ഏബ്രഹാം
വ്യാഴം, 2 ജനുവരി 2020 (10:06 IST)
ഭർത്താവായ റോയി തോമസിനെ കൊലപ്പെടുത്തിയത് ജോളി ഒറ്റയ്‌ക്കെന്ന് കുറ്റപത്രം. മദ്യപാനിയായ റോയിയെകൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
 
വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇതിലൂന്നിയായിരുന്നു ജോളിയുടെ ആസൂത്രണം. റോയി കൊല്ലപ്പെട്ട ദിവസം മക്കളെ മുകളിലെ നിലയിലെ മുറിയിൽ ഉറക്കി. റോയി വന്നപ്പോൾ വെള്ളത്തിൽ കടലക്കറിയും സയനൈഡ് ചേർത്ത് നൽകുകയായിരുന്നു. പിന്നീട് ഹൃദയാഘാതം മൂലം റോയി മരിച്ചെന്ന് ബന്ധുക്കളെ അടക്കമുള്ളവരെ വിളിച്ചറിയിച്ചതും ജോളി തന്നെയാണ്. 
 
ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയി ഇനിയുളള ജീവിതത്തില്‍ ഭാരമാകുമെന്ന് കണ്ട് ജോളി അതിവിദഗ്ധമായി ഒഴിവാക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
 
താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.
 
റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും  കൊല്ലാന്‍ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article