ലോറിക്കടിയിൽ പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം: അപകടത്തിൽ ലോറി കത്തിനശിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 2 മാര്‍ച്ച് 2022 (19:51 IST)
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണിയിൽ ദേശീയ പാതയിൽ ഇന്ന് രാവിലെ എട്ടു മണിയോടെ ഉണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പാഴ്‌സൽ ലോറിക്കടിയിൽ പെട്ട് മരിച്ചു. കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി അയിലം സ്വദേശി അച്ചു ആണ് മരിച്ചത്.

അച്ചുവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആലംകോട് സ്വദേശി ആദിലിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം ഭാഗത്തേക്ക് വന്ന ബൈക്ക് എതിർ  വശത്തുകൂടി വന്ന മറ്റൊരു വാഹനവുമായി ഇടിക്കുകയും ബൈക്ക് തൊട്ടു പിന്നാലെ വന്ന ലോറിയുടെ അടിയിൽ പെടുകയുമായിരുന്നു.

വന്ന വേഗതയിൽ ബൈക്കുമായി കുറച്ചു ദൂരം ലോറിനീങ്ങിയപ്പോൾ തീപിടിത്തം ഉണ്ടാവുകയായിരുന്നു. തീപിടിച്ചതോടെ ലോറി ഡ്രൈവർ ഇറങ്ങിയോടി. സംഭവത്തെ കണ്ട് നാട്ടുകാർ അറിയിച്ചത് അനുസരിച്ചു കഴക്കൂട്ടത്തെ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും പോലീസും ചേർന്ന് തീയണച്ചു. പാഴ്‌സൽ ലോറി എറണാകുളത്തു നിന്നാണ് വന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article