മലപ്പുറം ജില്ലയിലെ കീഴുപറമ്പ്, പഴംപറമ്പ് സ്വദേശികളും നിര്‍മ്മാണ തൊഴിലാളികളുമായ കാരങ്ങാട്ട് മുഹമ്മദ് കുട്ടി (57), സി.എന്‍.ജമാലുദ്ദീന്‍ (51) എന്നിവരാണ് മരിച്ചത്. ലോഡുമായി മുക്കം ഭാഗത്തേക്ക് പോയ ടിപ്പറിനടിയില്‍ പെട്ടാണ് സ്കൂട്ടര്‍ യാത്രക്കാര്‍ മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവര്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.