തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനം നാലാം സ്ഥാനത്തേക്കു യര്‍ന്നു. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കേരളം അഞ്ചാം സ്ഥാനത്തായിരുന്നു എങ്കില്‍ 2019 ലെ കണക്കനു സരിച്ചാണ് സംസ്ഥാനം നാലാം സ്ഥാനത്തെത്തിയത്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുന്നത്. രാജ്യത്തുണ്ടായ ആകെ വാഹന അപകടങ്ങളില്‍ 9.2 ശതമാനവും കേരളത്തിലാണ് നടന്നത്.
കേരളത്തിന് മുന്നില്‍ ഇപ്പോള്‍ തമിഴ്നാട്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് സംസ്ഥാങ്ങള്‍ മാത്രമാണുള്ളത്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടക അഞ്ചാം സ്ഥാനത്തുണ്ട്. സംസ്ഥാനത്ത് 2019 ല്‍ ഉണ്ടായ വാഹന അപകടങ്ങളില്‍ 4440 പേരാണ് മരിച്ചത്.