ശബരിമലയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആറുകോടി രൂപയുടെ വരുമാനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 നവം‌ബര്‍ 2021 (13:00 IST)
ശബരിമലയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആറുകോടി രൂപയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം നേടിയത്. ആദ്യത്തെ ഒരാഴ്ചയില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ശബരിമലയില്‍ എത്തിയത്. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയിട്ടുണ്ട്. 
 
അതേസമയം വഴിപാടിനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ലഭിക്കുന്ന തേങ്ങ ദേവസ്വം ബോര്‍ഡ് തൂക്കി വില്‍ക്കുന്നുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article