സ്വര്‍ണക്കടത്ത് കേസ്: സരിത് ഉള്‍പ്പെടെ നാലുപേര്‍ ഇന്ന് ജയില്‍ മോചിതരാകും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 നവം‌ബര്‍ 2021 (12:37 IST)
സ്വര്‍ണക്കടത്ത് കേസില്‍ സരിത് ഉള്‍പ്പെടെ നാലുപേര്‍ ഇന്ന് ജയില്‍ മോചിതരാകും. പ്രതികളുടെ കോഫപോസയുടെ കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ ജയിലിലാണ്. പൂജപ്പുര സെട്രല്‍ ജയിലിലാണ് പ്രതികള്‍ ഉള്ളത്. സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് നേരത്തേ എന്‍ ഐ എ ഉള്‍പ്പെടെയുള്ള കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. സരിത്തിന്റെ കൂട്ടുപ്രതികളായ സ്വപ്‌ന, സന്ദീപ് എന്നിവര്‍ നേരത്തേ ജയില്‍ മോചിതരായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article