ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേന പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ഇത് ആദ്യം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (17:49 IST)
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേന പ്രമേയം പാസാക്കി കേരള നിയമസഭ. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പ്രമേയ അവതരിപ്പിച്ച മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണ്. ചെലവ് ചുരുക്കാനാണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതെന്ന് പറയുന്നത് തെറ്റാണ്.
 
ആര്‍എസ്എസ്-ബിജെപി അജണ്ട നടപ്പാക്കാനാണ് കേന്ദ്ര ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു. ഐകകണ്‌ഠേനെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഇതിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ നിയമസഭയായിരിക്കുകയാണ് കേരള നിയമസഭ.

അനുബന്ധ വാര്‍ത്തകള്‍

Next Article