ഇന്ത്യ പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജീ7. ഇരുഭാഗത്തുമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ജി സെവന്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.
പഹല്‍ഗാമില്‍ ഏപ്രില്‍ 22 നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ്, എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ ഉയര്‍ന്ന പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഉടനടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണം. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ജീ7 ആഹ്വാനം ചെയ്യുന്നു. ഇന്ത്യ -പാക്ക് സംഘര്‍ഷാവസ്ഥ തുടര്‍ന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഞങ്ങള്‍ നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു-ജി7 രാജ്യങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.