പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 മാര്‍ച്ച് 2025 (09:39 IST)
പൊതുവിതരണം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ വ്യാപാരികളുടെ വേതന പരിഷ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റേഷനിങ് കണ്‍ട്രോളര്‍ കെ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഒരു കടയില്‍ പരമാവധി 800 കാര്‍ഡുകള്‍ എന്ന നിലയില്‍ ക്രമീകരിച്ചാല്‍ കടകളുടെ എണ്ണം പതിനായിരമാക്കി കുറയ്ക്കാമെന്നും ഇങ്ങനെ കുറച്ചാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ കമ്മീഷന്‍ ലഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 
നിലവില്‍ സംസ്ഥാനത്ത് 13872 റേഷന്‍ കടകളാണുള്ളത്. റേഷന്‍ കടകളുടെ എണ്ണം കൂടുതലുള്ളത് തെക്കന്‍ ജില്ലകളിലാണ്. അതേസമയം റേഷന്‍ കടകള്‍ പൂട്ടി കൊണ്ടല്ല വ്യാപാരികളുടെ വേതനം വര്‍ദ്ധിപ്പിക്കേണ്ടതെന്ന് കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു. സംസ്ഥാനത്ത് 15 കിന്റലിന് താഴെ ഭക്ഷ്യധാന്യം വില്‍ക്കുന്ന 85 റേഷന്‍ കടകളാണുള്ളത്. തുടരണമോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article