പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം നെടുമം വടക്കേവിള കിഴക്കേത്തട്ട് പുത്തന്‍ വീട്ടില്‍ അജേഷ് ആണ് നെയ്യാറ്റിന്‍കര പൊലീസിന്‍റെ വലയിലായത്.
മൊബൈല്‍ ഫോണിലൂടെ മിസ്ഡ് കാള്‍ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും പിന്നീട് കുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെരുമ്പഴുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 28 നു വെളുപ്പിനു വീട്ടില്‍ നിന്നു വിളിച്ചിറക്കി കോവളത്തും പിന്നീട് തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തുള്ള ബന്ധുവീട്ടിലും വച്ച് ഇയാള്‍ പീഡിപ്പിച്ചു എന്ന് പൊലീസ് അറിയിച്ചു.
നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം നെയ്യാറ്റിന്‍കര സിഐ ഐ ജി സന്തോഷ് കുമാര്‍, എസ് ഐ ജലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.