ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയില്‍ സംസ്ഥാനത്ത് രണ്ടുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ജൂലൈ 2023 (12:11 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴിയില്‍ സംസ്ഥാനത്ത് രണ്ടുദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
കൂടാതെ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് കേരളതീരത്തുനിന്ന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജൂലൈ 16ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article