സംസ്ഥാനത്തെ കനത്ത മഴയും പാത നവീകരണവും ട്രെയിന്‍ ഗതാഗത്തിന് തടസമാകുന്നു. എറണാകുളം ടൗണ്‍ - ഇടപ്പള്ളി പാതയുടെ നവീകരണത്തെ തുടര്‍ന്ന് ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയില്‍ ഗതാഗത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി.
ആറ് പാസഞ്ചറുകൾ ഉൾപ്പെടെ എട്ടോളം ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാലു ട്രെയിനുകൾ ഒരു മണിക്കൂറോളം വൈകും. മഴയെ തുടര്‍ന്ന് മറ്റ് ട്രെയിനുകളും വൈകിയോടും.
എറണാകുളം – കണ്ണൂർ ഇന്റർസിറ്റ് എക്സ്പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റ് എക്സ്പ്രസ്, എറണാകുളം – ഗുരുവായൂർ പാസഞ്ചർ, ഗുരുവായൂർ – എറണാകുളം പാസഞ്ചർ, ഗുരുവായൂർ – തൃശൂർ പാസഞ്ചർ, തൃശൂർ – ഗുരുവായൂർ പാസഞ്ചർ, എറണാകുളം – നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ – എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്.
യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെടുന്ന ചെന്നൈ – എഗ്മോർ ഗുരുവായൂർ എക്സ്പ്രസിന് ഗുരുവായൂർ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. നാഗർകോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകൾ അനുവദിച്ചിട്ടുണ്ട്.