ഉരുൾപൊട്ടലിനെത്തുടർന്ന് വൈത്തിരി ഉൾപ്പെടെ പലയിടങ്ങളിലും വീടുകളെല്ലാം നശിച്ചിരുന്നു. അതേസമയം, വയനാട് ഉൾപ്പെടെ പതിനൊന്ന് ജില്ലകളിൽ കഴിഞ്ഞ ദിവസം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. വയനാട് വെള്ളാരം കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. മണ്ണിടിഞ്ഞതിന് സമീപം കച്ചവടം നടത്തുന്ന മേപ്പാടി സ്വദേശി ഷൗക്കത്തിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട മറ്റൊരാളെ ഡിടിപിസി ജീവനക്കാര്‍ രക്ഷിച്ചു.