പ്രധാനമന്ത്രി പിണറായിയെ വിളിച്ചു; രാജ്നാഥ് സിംഗ് ഞായറാഴ്‌ചയെത്തും

വെള്ളി, 10 ഓഗസ്റ്റ് 2018 (15:46 IST)
കനത്ത മഴയും പ്രളയവും സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തു.

അതേസമയം, ദുരിത ബാധിത സ്ഥലങ്ങൾ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. പ്രളയബാധിത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും.

മഴക്കെടുതിയില്‍ കേരളത്തിന് എല്ലാ സഹായങ്ങളും നൽകും. പിണറായി വിജയനുമയി ടെലിഫോണിൽ ബന്ധപ്പെടാൻ സാധിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ സാധിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതേസമയം ഇടുക്കി അണക്കെട്ടിൽ നാലു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും ഉയർത്തി.

ജലനിരപ്പ് 2401.60ആയി ഉയർന്നതിന്മെ തുടർന്നാണ് മുഴുവൻ ഷട്ടറുകളും ഉയർത്താൻ കാരണം. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍