ന്യൂനമർദ്ദപാത്തി: കേരളത്തിൽ അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (14:43 IST)
വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് കിടക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമഴയാണ് പ്രവചിക്കുന്നത്.
 
ഈ ദിവസങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയു‌‌ള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഇടിമിന്നൽ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article