എല്ലാ ജില്ലകളിലുമായി 68 ബവ്‌റിജസ് ഷോപ്പുകൾ തുറക്കും: പട്ടിക പുറത്ത്
വ്യാഴം, 21 ഏപ്രില്‍ 2022 (19:06 IST)
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 68 ബവ്റിജസ് ഷോപ്പുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയപാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപന നിരോധിച്ച് കോടതി ഉത്തരവിട്ടതോടെയാണ് മിക്ക ഷോപ്പുകളും പ്രവർത്തനം നിർത്തിയത്.