അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്: 3 പേർ പിടിയിൽ

എ കെ ജെ അയ്യർ
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (18:10 IST)
എറണാകുളം : അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണകുളം സൌത്ത് കരിത്തല റോഡിലെ ഡ്രീംലാൻഡ് ലോഡ്ജിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ലോഡ്ജിലെ 103-ാം നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം'
 
ലോഡ്ജ് നടത്തിപ്പുകാരനായ തോപ്പുംപടി മുണ്ടംവേലി മിഖായേൽ എന്ന മാർട്ടിൻ, ആലപ്പുഴ കോമളപുരം സ്വദേശി വിമൽ (35), കൊല്ലം കാവനാട് സ്വദേശി രശ്മി (46) എന്നിവരാണ് അറസ്റ്റിലായത്.  പെൺവാണിഭ സംഘത്തിൻ്റെ പരിധിയിൽ നിരവധി യുവതികളും പെൺകുട്ടികളും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article