മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (08:15 IST)
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 'ദാന' ചുഴലിക്കാറ്റായി മാറും. വെള്ളിയാഴ്ചയോടെ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനിടയില്‍ പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
 
കേരളത്തില്‍ മലയോര മേഖലകളില്‍ ആയിരിക്കും ഇടിമിന്നലോടു കൂടിയ മഴ കൂടുതല്‍ ലഭിക്കുക. ജനങ്ങള്‍ ജാഗ്രത പാലിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍