തിരുവനന്തപുരം ശ്രീകാര്യത്തെ CET എഞ്ചിനീയറിങ് കോളേജ് ക്യാന്റീനില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ കോളേജില്‍ എത്തി പരിശോധന നടത്തിയശേഷം പിഴ ഈടാക്കുകയും ക്യാന്റീന്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു.