ബംഗാള്‍ ഉള്‍ക്കടലില്‍ ദാന ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഒഡിഷ-ബംഗാള്‍ തീരത്ത് മുന്നറിയിപ്പ്

രേണുക വേണു

ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:45 IST)
Cyclone Alert

ഈ മണ്‍സൂണ്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് ദാന (DANA) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. നാളെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ രാത്രി / മറ്റന്നാള്‍ അതിരാവിലെ പുരിക്കും (ഒഡിഷ) സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ഒഡിഷ-ബംഗാള്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 
 
ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിനു ദാന എന്ന പേര് നിര്‍ദ്ദേശിച്ചത് ഖത്തര്‍ ആണ്. 
 
അതേസമയം അറബിക്കടലില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴ തുടരും. മലയോര മേഖലയില്‍ കൂടുതല്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍