മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്നു; അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ‌ പാസാക്കും - രാഹുൽ

Webdunia
ചൊവ്വ, 29 ജനുവരി 2019 (17:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

പാവപ്പെട്ടവരും പണക്കാരും ഒരുമിച്ച് കഴിയുന്ന ഇന്ത്യയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. അധികാരത്തിലെത്തിയാൽ വനിതാ സംവരണ ബിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാം. പാവങ്ങൾക്ക് മിനിമം വേതനം ഉറപ്പാക്കേണ്ട നരേന്ദ്ര മോദി മൂന്നരലക്ഷം കോടി രൂപ തന്റെ 15 സുഹൃത്തുക്കൾക്കാണ് നൽകിയത്. ഇന്ത്യയുടെ വിലപ്പെട്ട അഞ്ച് വർഷങ്ങൾ നരേന്ദ്ര മോദി വെറുതെ പാഴാക്കിയെന്നും രാഹുല്‍ ആരോപിച്ചു.

യുവാക്കളുടെ അവസരങ്ങൾ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്. മോദി സർക്കാർ കർഷകരെ ദ്രോഹിച്ചതിന് 2019ൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമ്പോൾ പരിഹാരം കാണുമെന്നും രാഹുല്‍ പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്താണ് ചെയ്‌തത്. രാജ്യത്തെ കൊള്ളയടിക്കുന്ന കള്ളത്തരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് മോദി സിബിഐ ഡയറക്ടരെ അര്‍ധരാത്രിയില്‍ മാറ്റിയതെന്നും രാഹുല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article