നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 26 ഓഗസ്റ്റ് 2020 (20:54 IST)
വിദേശത്തു നിന്ന് വന്നു നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ പോക്‌സോ കേസില്‍ അറസ്‌റ് ചെയ്തു. കൊച്ചി ഗോതുരുത് കടല്വത്ത്ര്ത് സ്വദേശി കളത്തില്‍ ഇനോഷ് ഷെറി എന്ന ഇരുപത്തിനാലുകാരനാണ് പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത്.
 
ആറ് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്തതാണ് പീഡന കേസ്.  എറണാകുളം വടക്കേക്കര സി.ഐ മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം സൗദിയില്‍ നിന്ന് കരിപ്പൂരിലെത്തി ഒരു ബന്ധുവിന്റെ സഹായത്താല്‍ കൊടുങ്ങല്ലൂരില്‍ പെയ് ഡ്  നിരീക്ഷണത്തില്‍ കഴിഞ്ഞ ഇയാള്‍  വ്യാജ മേല്വിലാസമായിരുന്നു നല്‍കിയത്.
 
എന്നാല്‍ ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ പീഡനത്തിനിരയായ കുട്ടിയെ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article