പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (17:07 IST)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. പുതുപ്പള്ളിക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് റിപ്പോര്‍ട്ട്. ജെയ്ക് സി തോമസ് ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article