ഓഹരി നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ്: യുവതി അറസ്റ്റിൽ

ചൊവ്വ, 8 ഓഗസ്റ്റ് 2023 (14:16 IST)
തൃശൂർ : ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചു വൻ തോതിൽ ലാഭം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ ചീരോത്ത് മിഷ എന്ന മുപ്പത്തൊമ്പതുകാരിയാണ് വിയ്യൂർ പോലീസിന്റെ പിടിയിലായത്.
 
സമാനമായ രീതിയിൽ ഇവർ പലരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. ഇവർക്കെതിരെ ഒന്നിലേറെ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുണ്ടെന്നും കണ്ടെത്തി. ആഡംബര വില്ലകൾ, ഫ്‌ളാറ്റുകൾ എന്നിവ വാടകയ്‌ക്കെടുത്തു താമസിച്ചാണ് ഇവർ നിക്ഷേപകരെ ആകര്ഷിച്ചിരുന്നത്.
 
തുടക്കത്തിൽ ചെറിയ നിക്ഷേപങ്ങൾ നടത്തിയവർക്ക് മികച്ച തുക തിരിച്ചു നൽകി വിശ്വാസം ആർജ്ജിക്കും. പിന്നീടാണ് വലിയ തുകകൾ കൈക്കലാക്കുന്നത്. വിയ്യൂർ എസ്.എച്ച്.ഒ കെ.സി.ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍