ഏകസിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ ഏകസിവില്‍ കോഡ് ഇല്ലായ്മ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിടുക്കമുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും നിയമസഭ ആവശ്യപ്പെട്ടു.