പബ്‌ജി കളിക്കാൻ ഫോൺ നൽകിയില്ല: വിദ്യാർത്ഥി തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 31 മെയ് 2022 (11:00 IST)
പാലക്കാട്: പബ്‌ജി കളിക്കാൻ ഫോൺ വാങ്ങിക്കൊടുത്തില്ല എന്ന കാരണത്താൽ വിദ്യാർത്ഥി തൂങ്ങിമരിച്ചു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകനും ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് പരീക്ഷാ ഫലം കാത്തിരിക്കുന്നതുമായ അഭിജിത്താണ് തൂങ്ങിമരിച്ചത്.

അഭിജിത് വീടിനു മുന്നിലെ ഊഞ്ഞാലിലാണ് തൂങ്ങിമരിച്ചത്. തുടർച്ചയായി പബ്‌ജി കളിച്ചു കളിയിൽ അടിമപ്പെട്ടതിനാൽ അഭിജിത്തിനെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. എന്നാൽ വീണ്ടും പബ്‌ജി കളിക്കാൻ പുതിയ ഫോൺ വാങ്ങിത്തരണമെന്നു അഭിജിത് നിർബന്ധം പ്രകടിപ്പിച്ചു.

ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കുന്ന ബിന്ദു സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ പിന്നീട് വാങ്ങിത്തരാമെന്ന് മകനെ അറിയിക്കുകയും ചെയ്തു. പക്ഷെ അഭിജിത് ഇത് കേൾക്കാതെ തൂങ്ങിമരിക്കുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article