പോസ്റ്റൽ ബാലറ്റ് കാണാനില്ല, പോസ്റ്റ്മാന്റെ പേരിൽ കേസ്

Webdunia
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (08:28 IST)
നെടുമങ്ങാട്: ക്വാറന്റീനിൽ കഴിഞ്ഞിരുന്നയാൾക്ക് അനുവദിച്ച് പോസ്റ്റൽ ബലറ്റ് പോസ്റ്റമാന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. വട്ടപ്പാറ വേങ്കോട് പോസ്റ്റ് ഓഫീസിൽ എത്തിയ പോസ്റ്റൽ ബാലറ്റാണ് കാണാതായത്. പോസ്റ്റ്മാൻ ബാലചന്ദ്രന്റെ കയ്യിൽനിന്നുമാണ് ബാലറ്റ് കാണാതായത്. ഇതോടെ സംഭവം വിവാദമായി മാറി. ബലറ്റ് നഷ്ടപ്പെട്ടതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപിച്ച് കോൺഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.
 
ബാലറ്റ് ലഭിയ്ക്കാത്ത ഒരു വോട്ടർ പോസ്റ്റ് ഓഫീസിൽ എത്തിയതോടെയാണ് ബാലറ്റ് നഷ്ടപ്പെട്ടതായി തിരിച്ചറിയുന്നത്. ബാലറ്റ് കൂടാതെ മൊബൈൽ ഫോണും 300 രൂപയും നഷ്ടപ്പെട്ടതായി പോസ്റ്റ്മാൻ പൊലിസിനെ അറിയിച്ചു. സംഭവത്തിൽ പോസ്റ്റ് മാസ്റ്ററുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായി നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article