കർഷക സമരത്തിന്റെ മറവിൽ നമ്പർ പോർട്ട് ചെയ്യാൻ ക്യാംപെയിൻ, എയർടെലിനും വിഐയ്ക്കുമെതിരെ പരാതി നൽകി ജിയോ

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (07:52 IST)
ഡൽഹി: കർഷക പ്രക്ഷോപങ്ങളുടെ മറപിടിച്ച് അപവാദ പ്രചരണങ്ങൾ നടത്തി വോഡഫോൺ ഐഡിയയും എയർടെലും നിയമവിരുദ്ധമായി മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ ക്യാംപെയിൻ നടത്തുന്നതായി പരാതി നൽകി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് പ്രമുഖ ടെലികോം കമ്പനികൾക്കെതിരെ ജിയോ പരാതി നൽകിയിരിയ്ക്കുന്നത്. 
 
കാർഷിക നിയമങ്ങൾകൊണ്ട് ഗുണം ലഭിയ്ക്കുന്നത് റിലയൻസിനാണെന്ന് വോഡഫോൺ ഐഡിയയും എയർടെലും ഒളിഞ്ഞും തെളിഞ്ഞും പ്രചരണം നടത്തുകയാണ് എന്നും ആരോഗ്യകരമായ വിപണി മത്സരത്തിന് വിരുദ്ധമായാണ് ഇരു കമ്പനികൾ പ്രവർത്തിയ്കുന്നത് എന്നും ജിയോ ട്രായിയ്ക്ക് നൽകിയ പരാതിയിൽ ആരോപിയ്ക്കുന്നു. ജിയോയ്ക്കെതിരായ പ്രചാരണം എന്ന് അവകാശപ്പെടുന്ന ചിത്രങ്ങൾ സഹിതമാണ് റിലയൻസ് ജിയോ പരാതി നൽകിയിരിയ്കുന്നത്. റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിയ്ക്കും എന്ന് സമരത്തിൽ പങ്കെടുക്കുന്ന കർഷകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍