വിപണി അനുസരിച്ച് വാങ്ങുകയും വിൽക്കുകയും ചെയ്യൂന്ന വിൽപ്പന വസ്തുവായി വെള്ളത്തെ ലിസ്റ്റ് ചെയ്തു !

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (07:27 IST)
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് വെള്ളത്തിന് വേണ്ടിയായിരിയ്ക്കും എന്നാണ് പ്രവചനം. അത് ശരിവയ്ക്കും വിധത്തിൽ കാര്യങ്ങൾ മാറി മറിയുന്നത് പ്രകടനമായിരുന്നു. ഇപ്പോഴിത വെള്ളം പൂർണമായും ഒരു വിൽപ്പനച്ചരക്കിന്റെ രൂപം കൈവരിച്ചിരിയ്ക്കുന്നു എന്നാണ് അമേരിക്കയിൽനിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ സ്വർണത്തിനും, അസംസ്കൃത എണ്ണയ്ക്കും സമാനമായി വിപണിയ്ക്കനുസരിച്ച് വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഉത്പന്നമായി ജലത്തെയും ലിസ്റ്റ് ചെയ്തു, ജലത്തിന്റെ വില ഇനി നിർണയിയ്ക്കുക അന്താരാഷ്ട്ര വിപണിയായിരിയ്ക്കും എന്ന് സാരം. ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിക്കാഗോ മെക്കന്റൈൽ എക്സ്‌ചേഞ്ച് ആണ് വെള്ളത്തിന്റെ കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ആരംഭിച്ചിരിയ്ക്കുന്നത്. 
 
2025 ഓടെ തന്നെ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജല ദൗലഭ്യം നേരിടും എന്നാണ് റിപ്പോർട്ടുകൾ. ഇത് മുന്നിൽ കണ്ടാണ് ജലം സ്വർണത്തിന് സമാനമായ വിൽപ്പന വസ്തുവാക്കുന്നത്. അമേരിക്കയിലെ വാൾസ്ട്രീറ്റിലാണ് വെള്ളത്തിന്റെ വ്യാപാരം ആരംഭിയ്ക്കുന്നത്. ദൗരലഭ്യം നേരിടുമ്പോൾ വെള്ളത്തിന്റെ വില കുതിച്ചുയരും. ഒരു ചത്രരശ്ര ഏക്കറിൽ ലഭ്യമാക്കുന്ന ജലമാണ് വിൽപ്പനയ്ക്ക് നിലവിൽ ഒരു യൂണിറ്റായി കണക്കാക്കുന്നത്. 1,233 ക്യുബിക് മീറ്ററിന് തുല്യമായ ജലത്തിന് 486.53 ഡോളറാണ് അടിസ്ഥാന വില. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 36,000 രൂപ വരും. NQH2O എന്ന കോഡ്നാമത്തിലായിരിയ്കും വ്യാപാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍