ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസ് കുടുംബത്തിന് പതിച്ചു നല്‍കിയ സ്ഥലത്ത് പൊലീസ് സ്‌റ്റേഷന്‍ പണിയാന്‍ ഉത്തരവ്

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (18:33 IST)
തിരുവനന്തപുരം സബ‌് കലക്ടറായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചു നൽകിയ ഭൂമിയെറ്റെടുത്ത‌് പൊലീസ‌് സ‌്‍റ്റേഷൻ നിർമ്മാണത്തിന് നൽകാൻ സർക്കാർ ഉത്തരവ്.

വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി - വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുക.

അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി  സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു.

ഈ ഭൂമിയാണ് കോണ്‍ഗ്രസ് കുടുംബാംഗമായ അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ച്‌ നല്‍കിയത്.

ദിവ്യയുടെ ഭര്‍ത്താവായ കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരാണ് ലിജിയുടെ കുടുംബം. എന്നാല്‍, സംഭവം വിവാദമായതിനെ തുടര്‍ന്ന് ദിവ്യയെ സബ് കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article