മണിമല എസ് ഐക്ക് വെട്ടേറ്റു

ശ്രീനു എസ്
ശനി, 19 ജൂണ്‍ 2021 (14:48 IST)
മണിമല എസ്‌ഐ വിദ്യാധരന് വെട്ടേറ്റു. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതി അജിത്തിന്റെ പിതാവാണ് എസ് ഐയെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചു. കൊലപാതക ശ്രമക്കേസിലെ പ്രതിയെ അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദ് ആക്രമിക്കുകയായിരുന്നു. പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article