പൊലീസിനെ കണ്ട് ഭയന്നോടിയ 16കാരന്‍ തൂങ്ങിമരിച്ചു

ശ്രീനു എസ്

ശനി, 19 ജൂണ്‍ 2021 (12:24 IST)
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് തൂങ്ങിമരിച്ചു. പാലക്കാട് ചിറക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച ആകാശ് ഉള്‍പ്പെടെയുള്ള മൂന്നുപേരെ പൊലീസ് തടഞ്ഞിരുന്നു. ആകാശ് ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ഇത് മോഷ്ടിച്ച ബൈക്കാണെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു.
 
പ്രായപൂര്‍ത്തിയാകാത്ത മറ്റുരണ്ടുപേരെയും പൊലീസ് വീട്ടില്‍ എത്തിക്കുകയും ആകാശിനെ തിരഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തതായി അറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍