പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം: സര്‍ക്കാരിന്റെ നീചമായ പ്രവര്‍ത്തിയെന്ന് ശരത് ലാലിന്റെ പിതാവ്

ശ്രീനു എസ്

ശനി, 19 ജൂണ്‍ 2021 (13:15 IST)
കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം നല്‍കിയതില്‍ വിവാദം ശക്തമാകുന്നു. പാര്‍ടൈം സ്വീപ്പര്‍ തസ്തികയിലാണ് നിയമനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തില്‍ പ്രതികളായ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് ജോലി ലഭിച്ചത്.
 
ഇതില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന്റെ ഭാര്യയും ഉണ്ട്. ഇത് സര്‍ക്കാരിന്റെ ഏറ്റവും നീചമായ പ്രവര്‍ത്തിയെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ പറഞ്ഞത്. ജോലി നല്‍കാനുള്ള മാനദണ്ഡം കൊലയാളിയുടെ ഭാര്യ എന്നതാണോയെന്നും അദ്ദേഹം ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍