കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

എ കെ ജെ അയ്യര്‍

തിങ്കള്‍, 20 മെയ് 2024 (18:43 IST)
തിരുവനന്തപുരം :കാപ്പ കേസ് പ്രതിയെ ട്രെയിനില്‍ മോഷണം നടത്തുന്നതിനിടെ പോലീസ് പിടികൂടി.  വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്.
 
 മയക്കുമരുന്ന്, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊടും ക്രിമിനലായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്.
 
ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷ്ടിച്ച ബാഗുമായി പിടികൂടിയത്. ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍