പോലീസ് ഉദ്യോഗസ്ഥൻ അമിത വേഗതയിൽ ഓടിച്ച കാർ തട്ടി 54 കാരിക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ
ബുധന്‍, 3 ജൂലൈ 2024 (19:48 IST)
കണ്ണുർ : പോലീസ് ഉദ്യോഗസ്ഥൻ അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് കാൽനട യാത്രക്കാരിയായ 54 കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീനയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ലിതേഷിൻ്റെ വാഹനമാണ് വഴിയോരം ചേർന്നു നടന്നു പോയ ബീനയെ ഇടിച്ചു തെറിപ്പിച്ചത്.
 
കമാൽ വീടികയ്ക്ക് അടുത്തായിരുന്നു സംഭവം. മുണ്ടേരി വനിതാ സഹകരണ സംഘം ബിൽ കളക്ടറാണ് മരിച്ച ബീന. ഭർത്താവ്: പ്രദീപൻ

അനുബന്ധ വാര്‍ത്തകള്‍

Next Article