കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം: എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ജൂലൈ 2024 (19:08 IST)
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ എംജി റോഡ് ഉപരോധിച്ചു. സംസ്‌കൃത കോളേജിന് മുന്നിലെ എസ്എഫ്‌ഐയുടെ  ബാനറുകളും കെഎസ്‌യു പ്രവര്‍ത്തകര്‍ വലിച്ചുകീറി. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
 
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തിന് തുടര്‍ച്ചയായി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സെന്റ് എന്നിവര്‍ക്കെതിരെയാണ് പൊലീസ്  കേസെടുത്തിരിക്കുന്നത്. 20 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസുകാരന് നേര്‍ക്ക് കല്ലെറിഞ്ഞെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article