തിരുവനന്തപുരത്ത് മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് ആണ് മരിച്ചത്. 56 വയസായിരുന്നു. മൂന്നുദിവസം മുന്‍പാണ് സംഭവം നടന്നത്. ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിക്കുകയായിരുന്നു.